തിരുവനന്തപുരം: പെൻഷൻകാരുടെയും മരിച്ചു പോയവരുടെയും ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിയെ ശിക്ഷിച്ചു. ട്രഷററിയിലെ മുൻ ഉദ്യോഗ സ്ഥന് എതിരെ ആയിരുന്നു കേസ്.

1996 – 97 കാലഘട്ടത്തിൽ കൊല്ലം ചാത്തന്നൂർ സബ് ട്രഷറിയിൽ രേഖകളിൽ കൃത്രിമം കാട്ടി പെൻഷൻകാരുടെയും മരിച്ചുപോയവരുടെയും ആനുകൂല്യങ്ങളിൽ നിന്നും പൈസ വെട്ടിച്ച കേസിലാണ് ശിക്ഷ

വിവിധ ആളുകളുടെ ആനുകൂല്യങ്ങളിൽ നിന്ന് 1,05,493/- (ഒരുലക്ഷത്തി അയ്യായിരത്തി നാന്നൂറ്റിതൊണ്ണൂറ്റിമൂന്നു) രൂപ അപഹരിച്ചുവെന്നാണ് കേസ്.

ട്രഷറിയിലെ മുൻ സീനിയർ സൂപ്രണ്ടായിരുന്ന കൊല്ലം മൈലക്കാട് പിറയിൽ വീട്ടിൽ അംബികേശൻ നായരെ നാലു വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചു.

റാഫേയലത്തു ബീവി ,പൊന്നമ്മ അമ്മ ,തങ്കമ്മ അമ്മ തുടങ്ങി നിരവധിപേരുടെ പെൻഷൻ പണം രേഖകളിൽ തിരിമറി നടത്തിയതിനാണ് പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി അജിത് കുമാർ കുറ്റക്കാരനാണെന്നു കണ്ട് ശിക്ഷിച്ചത്.

അഴിമതി നിരോധന നിയമം 13 (2) 13(1), (c) (d) പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമം 468, 471, 420 വകുപ്പുകൾ പ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചത്.

ഓരോ വകുപ്പിനും നാല് വർഷം വീതമാണ് ശിക്ഷ വിധിച്ചത് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

കൊല്ലം വിജിലൻസ് യൂണിറ്റ് മുൻ പൊലീസ് ഇൻസ്‌പെക്ടർ അമ്മിണികുട്ടൻ അന്വേഷണം നടത്തയത്.ഡി വൈ എസ് പി ‘റെക്സ് ബോബി അറവിൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷനൽ ലീഗൽ അഡ്വൈസർ ബിജു മനോഹർ ഹാജരായി .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.