തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി ഇടപാടില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ നടപടി. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ദിവ്യ എസ്.അയ്യരെ തദ്ദേശ സ്വയം ഭരണ വകുപ്പിലേക്ക് സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് സബ് കലക്ടറുടെ സ്ഥലംമാറ്റം തീരുമാനിച്ചത്.

വ​ര്‍​ക്ക​ല താ​ലൂ​ക്കി​ല്‍ അ​യി​രൂ​ര്‍ വി​ല്ലേ​ജി​ലെ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ല്ലി​ക്ക​ട​വി​ല്‍ വ​ര്‍​ക്ക​ല–​പാ​രി​പ്പ​ള്ളി സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ സ്ഥ​ലം സ്വ​കാ​ര്യ ​വ്യ​ക്തി​ക്ക് പ​തി​ച്ചു ന​ല്‍​കി​യ ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്. 27 സെ​ന്‍റ് റോ​ഡ് പു​റ​മ്പോ​ക്കാ​ണ് പ​തി​ച്ചു​ന​ൽ​കി​യ​ത്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൈയ്യേറ്റം കണ്ടെത്തിയിരുന്നു.

സ്വ​കാ​ര്യ​ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ചി​രു​ന്ന ഭൂ​മി വ​ര്‍​ക്ക​ല ത​ഹ​സീ​ല്‍​ദാ​ര്‍ ക​ഴി​ഞ്ഞ ജൂ​ലൈ 19ന് ​ഏ​റ്റെ​ടു​ത്തു. ഇ​വി​ടെ അ​യി​രൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഒ​ഴി​ച്ചി​ടു​ക​യും ചെ​യ്തു. ഇതേത്തുടര്‍ന്ന് കൈയ്യേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും സബ് കലക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള വിധി നേടുകയും ചെയ്തു. ഇതനുസരിച്ചാണ് കലക്ടര്‍ സ്ഥലം കൈയ്യേറ്റക്കാരന് തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതിനെതിരെ സ്ഥലം എംഎല്‍എ വി.ജോയി, പഞ്ചായത്ത് സമിതി നേതാക്കള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ