scorecardresearch

കേരളത്തിലെ ഭൂരിപക്ഷം ഡോക്ടർമാരും അക്രമത്തിന് വിധേയരാകുന്നു, 77 ശതമാനം ഡോക്ടർമാർ രാജ്യം വിടാൻ ആലോചിക്കുന്നു

അക്രമം നടത്തുന്നവരിൽ കൂടുതലും ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ആണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നവർ കൂടുതലും പുരുഷന്മാരുമാണ്. രോഗികളും അക്രമം നടത്തിയ സംഭവങ്ങൾ കുറവല്ല. ഡോക്ടർമാരെ കുറിച്ചുള്ള പഠനത്തിലെ വെളിപ്പെടുത്തലുകൾ

അക്രമം നടത്തുന്നവരിൽ കൂടുതലും ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ആണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നവർ കൂടുതലും പുരുഷന്മാരുമാണ്. രോഗികളും അക്രമം നടത്തിയ സംഭവങ്ങൾ കുറവല്ല. ഡോക്ടർമാരെ കുറിച്ചുള്ള പഠനത്തിലെ വെളിപ്പെടുത്തലുകൾ

author-image
WebDesk
New Update
Workplace Violence  | Doctors | Kerala

കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ 90 ശതമാനത്തോളം പേരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള അതിക്രമത്തിന് ഇരയാകുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മോഡേൺ മെഡിസിനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ നേരിടുന്ന ജോലിസ്ഥലത്തെ അക്രമത്തെ കുറിച്ച് നടത്തിയ കേരളത്തിലെ മെഡിക്കൽ ഡോക്ർടമാർ ജോലി സ്ഥലത്ത് നേരിടുന്ന അതിക്രമങ്ങൾ  (Workplace Violence Faced by Medical Doctors in Kerala) എന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ  രാഹുൽ കുന്നത്ത്, ജയകൃഷ്ണൻ തയ്യിൽ, നിതിൻ സുരേഷ്, സുവർണ സോമൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നവംബർ 16 നാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പീയർ റിവ്യൂ ചെയ്ത ഈ പഠനം  ക്യൂറിയസ് ജേണലിലാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Advertisment

മെഡിക്കൽ പ്രൊഫഷണലുകൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ വർദ്ധനവ് ലോകമെമ്പാടുമുള്ള നേരിടുന്ന പ്രശ്നമാണ്, അത് ഇന്ത്യയിലും വ്യക്തമായി പ്രകടമാണ്. കേരളവും ഇതിന് അപവാദമല്ല, അടുത്ത കാലത്തായി ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനം പറയുന്നു.

ലിംഗഭേദം, ജോലിസ്ഥലം, പദവി, സമയം, ഉൾപ്പെട്ടിരിക്കുന്നവർ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ്, കേരളത്തിലെ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്.

കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന മോഡേൺ മെഡിസിൻ ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള ഒരു ക്രോസ്-സെക്ഷണൽ പഠനമാണ് ഡോക്ടമാർ നടത്തിയത്. വാട്ട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി വിതരണം ചെയ്ത ചോദ്യാവലി  ഉപയോഗിച്ച് നടത്തിയ സർവേയിൽ  14 ജില്ലകളിൽ നിന്നായി  2,400 ഡോക്ടർമാർ പങ്കെടുത്തു.

Advertisment

ചോദ്യാവലിയോട് പ്രതികരിച്ച 1948 ഡോക്ടർമാരിൽ, 10 വർഷത്തെ തൊഴിൽ കാലയളവ് കണക്കിലെടുക്കുമ്പോൾ, 1279, അതായത് 65.6% ഡോക്ടർമാരും തങ്ങൾ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനിരയായതായി പറയുന്നു.  അവരിൽ, 89.9% (1150പേർ) അസഭ്യം കേൾക്കേണ്ടി വന്നു. 32.7% (418 പേർ) ആംഗ്യങ്ങളിലൂടെ ഭീഷണി നേരിട്ടു. ഭീഷണികളും ബ്ലാക്ക്‌മെയിലിംഗും 23.8% (305 പേർ), പൊലീസിന്റെയോ രാഷ്ട്രീയക്കാരുടെയോ ഉപദ്രവങ്ങൾ 16.2% (207 പേർ) നേരിടേണ്ടി വന്നു. ഏറെ വേദനാജകമായ കാര്യം കേരളത്തിലെ ഏഴ് ഡോക്ടർമാർക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു, അതിൽ അഞ്ച് പേർ സ്ത്രീകളാണ്.

മിക്ക അക്രമസംഭവങ്ങളും  പകൽ സമയത്താണ് സംഭവിച്ചത്. സംഭവങ്ങളുടെ കണക്ക് പരിശോധിച്ചാൽ 84 ശതമാനപേരും അക്രമം നേരിട്ടത് പട്ടാപകലാണ്.  (1083 പേർ). ഡ്യൂട്ടി സമയത്തിന് ശേഷം അക്രമം നേരിടേണ്ടി വന്നവരും കുറവല്ല. 32 ശതമാനം  പേർക്ക് ജോലി സമയത്തിന് ശേഷം അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഏറ്റവും കൂടുതൽ അതിക്രമങ്ങൾക്കിരയായത് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരാണ്. മൊത്തം സംഭവങ്ങളിൽ 57.5% അക്രമങ്ങളും അരങ്ങേറിയത് അത്യാഹിത വിഭാഗത്തിലാണ്. തൊട്ടു പിന്നിൽ  ഔട്ട്പേഷ്യന്റ് വിഭാഗ (OPD)മാണ് 33.6 ശതമാനം വാർഡുകളിൽ  ജോലിക്കിടെ അക്രമത്തിനിരായായത് 27.1% പേരുമാണ്.
ഓപ്പറേഷൻ തിയേറ്ററുകളിലും മൊബൈൽ യൂണിറ്റുകളിലും അക്രമം നേരിടേണ്ടിവന്നരുടെ എണ്ണം 1% ൽ താഴെയാണ്.

അക്രമം നടത്തുന്നവരിൽ കൂടുതലും ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ആണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നവർ കൂടുതലും പുരുഷന്മാരുമാണ്. രോഗികളും അക്രമം നടത്തിയ സംഭവങ്ങൾ കുറവല്ല.

ഡോക്ടർമാർക്ക് നേരെ നടത്തുന്ന ആൾക്കൂട്ട അക്രമങ്ങളും ഒറ്റയ്ക്ക് നടത്തുന്ന അക്രമങ്ങളും തമ്മിൽ സംഭവങ്ങളിൽ വലിയ ഏറ്റക്കുറച്ചിലില്ല. നേരിയ കൂടുതൽ ആൾക്കൂട്ട അക്രമത്തിൽ കാണാവുന്നതാണ്. മൊത്തം അക്രമങ്ങളിൽ 50.9 ശതമാനം ആൾക്കൂട്ട അക്രമങ്ങൾ സംഭവിച്ചപ്പോൾ ഒറ്റയ്ക്ക് നടത്തിയ അക്രമങ്ങളുടെ ശതമാനം 49.1 ആണ്. ആയുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തിയ സംഭവങ്ങൾ 2.6 ശതമാനമാണ്.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏകദേശം 48.6%  അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി; പക്ഷേ, ഈ സംഭവങ്ങളിൽ 13.5% മാത്രമാണ് പ്രതിരോധ നടപടികൾ നടപ്പിലാക്കിയത്. 82.1% ഡോക്ടർമാരും തങ്ങൾക്ക് നൽകുന്ന നിയമപരമായ പരിരക്ഷകളെക്കുറിച്ച് ബോധവാന്മാരായിരുന്നിട്ടും, 6.8%  മാത്രമാണ് നിയമനടപടി സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള 76.7%  ഡോക്ടർമാരും രാജ്യം വിടാൻ ആലോചിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

അക്രമം നേരിടേണ്ടി വരുന്ന ഡോക്ടർമാരുടെ കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം താരതമ്യേന കുറവാണ്   സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഡോക്ടർമാർ അവരുടെ ജോലിസ്ഥലത്ത് അക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

Kozhikode Medical College doctor strike Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: