/indian-express-malayalam/media/media_files/2025/12/02/climatic-change-2025-12-02-16-25-34.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: കേരളത്തിലെ പ്രീമൺസൂണും പോസ്റ്റ്മൺസൂണും കാലങ്ങളിൽ വേഗത്തിൽ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങൾ മൂലമുള്ള മിന്നൽ, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയാണ് ഏറ്റവും വലിയ മൂന്ന് കാലാവസ്ഥാ ഭീഷണികളെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇടിമിന്നലോടുകൂടിയ ഇത്തരം കോൺവെക്റ്റീവ് സ്റ്റോം സംസ്ഥാനത്ത് സാധാരണമാണെങ്കിലും, പ്രീമൺസൂൺ കാലത്ത് ഇവയുടെ ആവർത്തനവും അതിനൊപ്പം ബഹുമുഖ അപകടസാധ്യതയും വർദ്ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
Also Read:കെഎസ്ആർടിസി തടഞ്ഞ കേസ്; ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം
മിന്നൽ ഉൾപ്പെടെയുള്ള അപകടങ്ങൾ ഏറ്റവുമധികം സംഭവിക്കുന്ന പ്രദേശങ്ങളെ ഗവേഷകർ വ്യക്തമായി മാപ്പ് ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. പഠനത്തിന്റെ കണ്ടെത്തലുകൾ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ ഇടിമിന്നൽ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളാണ്. തീരപ്രദേശങ്ങളിൽ ഏറ്റവും ശക്തമായ മഴ ലഭിക്കുമ്പോൾ, പശ്ചിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിലും പതിവായി ഇടിമിന്നലും മഴയും ലഭിക്കും. എറണാകുളം മുതൽ വടക്കൻ കേരളം വരെയുള്ള തീരപ്രദേശങ്ങളിൽ തീവ്ര മഴ ലഭിക്കുമ്പോൾ, തെക്കൻ ജില്ലകളിലാണ് മിന്നൽ, മഴ, ശക്തമായ കാറ്റ് എന്നിവ ഒരുമിച്ച് ഉണ്ടാക്കുന്ന സംയുക്ത കാലാവസ്ഥ ഭീഷണികൾ കൂടുതലായി രേഖപ്പെടുത്തുന്നത്. ഇതുവഴി മിന്നൽ പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
Also Read:കടുവകളുടെ കണുക്കെടുക്കാൻ പോയി ഉൾവനത്തിൽ കുടുങ്ങി; വനം വകുപ്പ് സംഘത്തെ കണ്ടെത്തി
കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അപകടങ്ങൾ കേരളത്തിലെ ഏതു ഭാഗങ്ങളിൽ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ആദ്യ സമഗ്ര പഠനമാണിത്. പ്രത്യേകിച്ച് ആഴത്തിലുള്ള ഉയർന്ന മേഘങ്ങൾ പെട്ടെന്ന് ശക്തമായ അടിക്കാറ്റുകൾ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ച് പഠനം വിശദീകരിക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ, ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മഴമാപിനി വിവരങ്ങൾ, ഓട്ടോമാറ്റിക് വേതർ സ്റ്റേഷൻ ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച് കേരളത്തിലെ പ്രധാന അപകടഹോട്ട്സ്പോട്ടുകൾ ഗവേഷകർ നിർവ്വചിച്ചു. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തീവ്രതയും വിവിധ പ്രദേശങ്ങളിൽ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും പഠനം വ്യക്തമാക്കുന്നു.
Also Read:സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോടു കൂടിയ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
ഈ ഗവേഷണം കുസാറ്റിലെ അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. അഭിലാഷ് എസ്, കൃഷ്ണകുമാർ ഇ . കെ., അഭിരാം നിർമൽ സി. എസ്., പ്രഭാത് എച്ച്. കുറുപ് എന്നിവർ ചേർന്നാണ് നടത്തിയത്. പഠനത്തിന്റെ കണ്ടെത്തലുകൾ ജിയോ മാറ്റിക്‌സ് ഹസാർഡ്‌സ് ആൻഡ് റിസ്‌ക് എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More:എസ്ഐആറിന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us