കോഴിക്കോട്: മുക്കം കെഎംസിടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാഭീഷണി. പെട്രോളുമായി പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
എഞ്ചിനീയറിംഗ് ആദ്യ വര്‍ഷംപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ മറ്റ് കോളേജില്‍ ചേരാന്‍ കോളേജില്‍ നിന്നും വിടുതല്‍ സര്‍ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ടിസി നല്‍കണമെങ്കില്‍ നാല് വര്‍ഷത്തെ മുഴുവന്‍ ഫീസും നല്‍കണമെന്ന് മാനേജ്മെന്റ് നിലപാട് എടുക്കുകയായിരുന്നു. കോളേജില്‍ തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ചിട്ടും രേകകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളെ ഉപരോധിക്കുകയാണ്.

എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്. മുക്കം കെഎംസിടിയില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നതായി നേരത്തേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ