scorecardresearch

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ‘ബ്ലൂ വെയില്‍’ ഗെയിം ലിങ്കുകള്‍

ജൂലൈ 26നായിരുന്നു വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കൊലയാളി ഗെയിമായ ബ്ലൂ വെയിലിന്റെ കൈകളെന്ന് സൂചന. മനോജ് എന്ന പതിനാറുകാരന്റെ ആത്മഹത്യയില്‍ ബന്ധുക്കളാണ് ഇത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. ജൂലൈ 26നായിരുന്നു വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്യാന്‍ തക്ക പ്രശ്നങ്ങളൊന്നും വിദ്യാര്‍ത്ഥിക്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല കുട്ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ബ്ലൂ വെയില്‍ ഗെയിമിന്റെ ലിങ്കുകളും കണ്ടെത്തി. ഇതാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇതിനിടെ ഗെയിം രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്രം ഇടപെട്ടു. ബ്ലൂവെയിലുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും നീക്കാൻ കേന്ദ്രസർക്കാർ ഗൂഗിൾ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, മൈക്രോസോഫ്റ്റ്,യാഹൂ എന്നിവരോട് കേന്ദ്രം ആവശ്യപ്പെട്ടു. ബ്ലൂവെയിലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. കൂടാതെ പാർലമെന്റിലും ഇത് ഉന്നയിക്കപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Students suicide in tvm blue whale kills student