Latest News

വെള്ളാപ്പള്ളി നടേശന്‍ എൻജിനീയറിങ് കോളേജ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിനും പ്രസിഡന്റ് ജെയ്ക്ക് സി.തോമസുമാണ് മാർച്ചിന് നേതൃത്വം നൽകിയത്

vellappally college, alappuzha

ആലപ്പുഴ: മാനേജ്മെന്ര് പീഡനത്തിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ അക്രമണം. വെള്ളാപ്പള്ളി നടേശന്‍ എൻജിനീയറിങ് കോളേജ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. കോളേജിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ നയിച്ചത്. പൊലീസ് ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ കോളേജിലേക്ക് തളളിക്കയറി. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് തല്ലിപ്പൊളിച്ചത്. കോളേജിനു നേരെ കല്ലേറും ഉണ്ടായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിനും പ്രസിഡന്റ് ജെയ്ക്ക് സി.തോമസുമാണ് മാർച്ചിന് നേതൃത്വം നൽകിയത്. ആലപ്പുഴയില്‍ ഇന്ന് എസ്എഫ്‌ഐ വിദ്യാഭ്യാസ ബന്ദ് നടത്തുന്നുണ്ട്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തിലും പൊലീസിന് അലംഭാവം കാണിച്ചു​ എന്ന് ആരോപണം ഉയർന്നിരുന്നു. സംഭവത്തില്‍ വള്ളക്കുന്ന് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. കോളേജ് ചെയര്‍മാനും കേസിലെ പ്രതിയുമായ സുഭാഷ് വാസുവിന്റെ വാഹനത്തില്‍ മൊഴിയെടുക്കാന്‍ പോയതിനാണ് നടപടി. സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വളളിക്കുന്ന് സ്റ്റേഷനിലെ സതീഷ്‌കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്. എആര്‍ ക്യാംപിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളേജ് മാനേജരും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥി അത് പരാജയപ്പെട്ടതോടെ ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തെ പറ്റി ആർഷ് പോലീസിനോട് പറഞ്ഞത് കോളേജ് ക്യാന്റീനിലെ മോശം ഭക്ഷണത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ്. കോളേജ് ക്യാന്റീനിൽ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് പുറത്ത് പോയി ഭക്ഷണം കഴിക്കാൻ അനുമതി വാങ്ങിയിരുന്നെങ്കിലും തിരികെ എത്തിയപ്പോൾ പുറത്ത് പോയി ഭക്ഷണം കഴിച്ചവരോട് ഹോസ്റ്റൽ വിട്ട് പോകാൻ അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് ആർഷിന്റെ മൊഴി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Students suicide attempt sfi destroys vellapally nateshan engineering college alapuza

Next Story
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് ഒരു വർഷംputtingal-tragedy, kollam
The moderation of comments is automated and not cleared manually by malayalam.indianexpress.com