കൊച്ചി: മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ അധ്യാപകർക്കും പങ്കെന്ന് റിപ്പോർട്ട്. ഇടത് അധ്യാപക സംഘടനാ ഭാരവാഹി സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി കോളജ് കൗൺസിലിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
പ്രിൻസിപ്പൽ സദാചാര പൊലീസ് കളിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കസേര കത്തിച്ചത്. പ്രിൻസിപ്പലിന്റെ ഓഫിസിൽ അതിക്രമിച്ചു കയറിയ പ്രവർത്തകർ കസേര പുറത്തേക്കു കൊണ്ടുപോയി പ്രധാന കവാടത്തിനു മുന്നിലിട്ടു കത്തിക്കുകയായിരുന്നു.