കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാർഥി സംഘർഷത്തിനിടെ ബോംബേറ്. പരുക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എം.ഇ.ടി കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
വർഷങ്ങളായി എംഎസ്എഫ് ഭരിച്ചിരുന്ന കോളേജാണ് എം.ഇ.ടി കോളേജ്. തിരഞ്ഞെടുപ്പിന് ശേഷമാണ് ക്യാംപസിൽ സംഘർഷം ഉടലെടുത്തത്.