/indian-express-malayalam/media/media_files/uploads/2022/02/WhatsApp-Image-2022-02-15-at-2.14.48-PM.jpeg)
കോഴിക്കോട്: ബീച്ചിലെ ഉപ്പലിട്ടതു വിൽക്കുന്ന കടയിൽനിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചതിനെത്തുടർന്ന് രണ്ട് കുട്ടികള്‍ക്കു പൊള്ളൽ. പഠനയാത്രയുടെ ഭാഗമായി കോഴിക്കോടെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് അപകടം പറ്റിയത്.
പതിനാലു വയസുള്ള മുഹമ്മദ്, സാബിദ് എന്നിവർക്കാണു പൊള്ളലേറ്റത്. കാസർഗോഡ് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് കുട്ടികളിലൊരാൾ ആസിഡ് കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവ് തോന്നിയപ്പോൾ വെള്ളമാണെന്നു കരുതി ആസിഡ് കുടിക്കുകയായിരുന്നു.
ആസിഡ് കുടിച്ച കുട്ടിയുടെ വായക്ക് പൊള്ളലേറ്റു. ഈ കുട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തു പറ്റിയാണ് മറ്റേ കുട്ടിക്കു പൊള്ളലേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതി ഉയര്‍ന്നിരുന്നു. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണെന്നാണ് പുതിയ സംഭവം.
Also Read: അനിശ്ചിതത്വം തുടരുന്നു; പൗരന്മാര്‍ താത്കാലികമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.