scorecardresearch

കല്ലടയാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സഹോദരങ്ങളടക്കം മൂന്ന് പേരാണ് മരിച്ചത്.

കല്ലടയാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അടൂരിലാണ് സംഭവം. സഹോദരങ്ങളടക്കം മൂന്ന് പേരാണ് മരിച്ചത്.

അജ്മല്‍ (19), നാസിം (19), ഇവരുടെ ബന്ധുവായ നിയാസ് (15) എന്നിവരാണ് മരിച്ചത്. ഏനാത്ത് സ്വദേശിയായ കുരുമ്പേലില്‍ നാസറിന്റെ മക്കളാണ് അജ്മലും നാസിമും.

കല്ലടയാറ്റിലെ തെങ്ങും പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആറംഗ സംഘമായിരുന്നു പുഴയിലിറങ്ങിയത്. മൃതദേഹങ്ങള്‍ അടൂര്‍ ആശുപത്രിയിലേക്ക് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Students drown to death in kalladayar pathanamthitta