scorecardresearch

ശ്രദ്ധയുടെ മരണം: സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു

പരാതി പരിഹാര സെല്ലില്‍ നിന്ന് നീത് ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശലായിലെ മോണിറ്ററിങ് സമിതിയെ സമീപിക്കാനാകും

പരാതി പരിഹാര സെല്ലില്‍ നിന്ന് നീത് ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശലായിലെ മോണിറ്ററിങ് സമിതിയെ സമീപിക്കാനാകും

author-image
WebDesk
New Update
Minister Bindhu | Principal Post | News

Photo: Facebook/ Dr. R Bindhu

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജീനിറിങ് കോളജിലെ വിദ്യാര്‍ഥിയായ ശ്രദ്ധയുടെ ആത്മഹത്യക്ക് പിന്നാലെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

Advertisment

പരാതി പരിഹാര സെല്ലില്‍ നിന്ന് നീത് ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശലായിലെ മോണിറ്ററിങ് സമിതിയെ സമീപിക്കാനാകും. ഇത് ഉടന്‍ തന്നെ സര്‍വകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.

കോളജുകളിൽ പ്രിൻസിപ്പാളായിരിക്കും സെല്ലിന്റെ മേധാവിയായി പ്രവര്‍ത്തിക്കുക. സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനാകുമെന്നും മന്ത്രി പറഞ്ഞു. പരാതി പരിഹാര സെല്ലിൽ ഒരു വനിതയും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും ഉള്‍പ്പെടും.

ആകെ ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലില്‍ ഉണ്ടാവുക. വിദ്യാര്‍ഥികളുടെ പരാതികളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോളജിന്റെ അംഗീകാരം ഉള്‍പ്പടെ റദ്ദാക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

Advertisment
Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: