തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടർന്നാൽ​ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നൽകി. ഞാറാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നത്.

അതേസമയം, സമരം തുടരാനുള്ള തീരുമാനത്തില്‍ ബസുടമകള്‍ക്കിടയില്‍ ഭിന്നതയുണ്ടായതായി സൂചനയുണ്ട്. ബസുടമകളുടെ കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. അതേസമയം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

അതേസമയം, സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.