തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. അമ്മയ്ക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 11നാണ് കൊലപാതകം നടന്നത്. വിദ്യാര്‍ഥിനിയുടെ അമ്മ മഞ്ജുഷ, അമ്മയുടെ സുഹൃത്ത് അനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാറുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കാരാന്തല ആര്‍സി പള്ളിക്കു സമീപത്തുള്ള വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: നാദാപുരത്ത് മകളെ അമ്മ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊന്നു; മറ്റൊരു കുട്ടി ഓടി രക്ഷപ്പെട്ടു

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പെണ്‍കുട്ടിയെ കാണാനില്ല എന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ സുഹൃത്തായ അനീഷിന്റെ വീടിന് തൊട്ടടുത്തുള്ള പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ജുഷയും അനീഷും ചേര്‍ന്നാണ് മൃതദേഹം പൊട്ടക്കിണറ്റിലേക്ക് തള്ളിയതെന്ന് പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നുവെന്നും അതിനു ശേഷമാണ് പൊട്ടക്കിണറ്റില്‍ മൃതദേഹം കൊണ്ടുവന്നിട്ടതെന്നും അനീഷും മഞ്ജുഷയും മൊഴി നല്‍കിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മുത്തശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന മഞ്ജുഷ മകള്‍ക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കില്‍ കയറ്റി കിണറ്റില്‍ തള്ളുകയായിരുന്നു എന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കിണറ്റില്‍ തള്ളിയ ശേഷം ഇരുവരും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

Read Also: ഷെറിന്‍ മാത്യൂസിന്റെ മരണം: മലയാളിയായ വളര്‍ത്തച്ഛന് ജീവപര്യന്തം

പെണ്‍കുട്ടി ഇവര്‍ക്കൊപ്പം ഉണ്ടെന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍, ഇവര്‍ക്കൊപ്പം കുട്ടി ഇല്ലെന്ന് അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.