കൊല്ലം: അധ്യാപികമാരുടെ ശകാരത്തെ തുടർന്ന് സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ കൊല്ലം കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ളാസ് വിദ്യാർഥിനി ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടെന്ന് പൊലീസ്​. ഗുരുതരമായി പരുക്കേറ്റ ഗൗരിക്ക് കൊല്ലം ബെൻസിഗർ ആശുപത്രിയിൽ നാലു മണിക്കൂറോളം ചികിത്സ ലഭിക്കാതെ പോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വിശദമായ സ്കാനിങ് നടത്തിയില്ലെന്നും പോലീസ് പറഞ്ഞു.

നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരി ഇന്നലെ പുലർച്ചെയോടെ മരിച്ചിരുന്നു. ആ​​​ലാ​​​ട്ടു​​​കാ​​​വ് കെപി ഹൗ​​​സി​​​ൽ പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ളാണ് ഗൗ​​​രി.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രു​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

സംഭവവുമായി ബന്ധപ്പെട്ട് തങ്കശേരിക്ക് സമീപത്തെ ഐസിഎസ്ഇ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഗൗരിയുടെ ക്ളാസ് ടീച്ചർ ക്രെസന്റ്, അനിയത്തി പഠിക്കുന്ന എട്ടാം ക്ളാസിലെ ക്ലാസ് ടീച്ചർ സിന്ധു എന്നിവർക്കെതിരെയാണ് കേസെടുത്തത്. അധ്യാപികമാർ ഇപ്പോൾ ഒളിവിലാണ്.

അതിനിടെ സ്കൂളിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. സ്‌കൂളില്‍ അധ്യാപികമാര്‍ കരണത്തടിച്ച് ശിക്ഷ നടപ്പാക്കുന്നുവെന്നാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. പല വിദ്യാർഥികള്‍ക്കും സ്‌കൂള്‍ അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ