കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടി വിദ്യാർത്ഥിനി മരിച്ചു. തൃശൂർ സ്വദേശിനിയും നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ ഊഷ്‌മൾ ഉല്ലാസ് ആണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കെ.എം.സി.ടി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.

ആത്മഹത്യ പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. വിദ്യാർത്ഥിനിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ഇവിടെ നിന്നും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ