Latest News

വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം: കായംകുളം വെളളാപ്പളളി എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ അടിച്ചു തകർത്തു

രണ്ട് വട്ടം വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടുകാർ കണ്ടതിനെ തുടർന്നാണ് രക്ഷപ്പെട്ടത്

suicide, student

കായംകുളം: വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് പിന്നിൽ മാനേജ്മെന്റിന്റെ തുടർപീഡനമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ചു തകർത്തു. കായംകുളം വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ സിസിടിവി ക്യാമറകളും ജനൽചില്ലുകളും ആക്രമണത്തിൽ തകർന്നു.

രണ്ടാം വർഷം വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഷാണ് ശനിയാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം കൈഞരമ്പ് മുറിച്ച വിദ്യാർത്ഥി പിന്നീട് ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ശ്രമം നടത്തി. എന്നാൽ കൃത്യസമയത്ത് കൂട്ടുകാർ കണ്ടതിനാൽ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച് രക്ഷിച്ചു.

ആർഷ് ഹോസ്റ്റലിൽ നിന്ന് പുറത്തുപോയി ഭക്ഷണം കഴിച്ചത് മാനേ്മെന്റിന്റെ അതൃപ്തിക്ക് കാരണമായതായി പറയുന്നു. ഇതേ തുടർന്ന് മാനേജ്മെന്റും ഹോസ്റ്റൽ അധികൃതരും ആർഷിനെ ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ആർഷ് തുടർന്നും നിരന്തരം മാനേജ്മെന്റിന്റെ പീഡനത്തിന് വിധേയനായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. ആർഷിനെ വീട്ടിലേക്ക് വിളിച്ച് തുടർപഠനം സാധിക്കില്ലെന്നും കടുത്ത അച്ചടക്ക ലംഘനം ആർഷിന്റെ ഭാഗത്ത് നിന്നുണ്ടെന്നും അദ്ധ്യാപകരും മാനേജ്മെന്റ് അധികൃതരും ഭീഷണിപ്പെടുത്തിയിരുന്നത്രേ.

തുടരെത്തുടരെയുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആർഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഇതേ തുടർന്നാണ് ഞായറാഴ്ച ഉച്ചയോട് കൂടി ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തിയത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ പൊലീസ് സംഘം മാർച്ച് തടയാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്ന വിദ്യാർത്ഥി-യുവജന സംഘം ജനൽ ചില്ലുകളും സിസിടിവി ക്യാമറകളും അടിച്ചുതകർത്തു.

സ്ഥിതിഗതികൾ ശാന്തമായതായാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. എല്ലാവരെയും കോളേജ് കോമ്പൗണ്ടിന് പുറത്താക്കി പൊലീസ് നിയന്ത്രണം ഏറ്റെടുത്തു. പ്രവർത്തകർ കോളേജ് ഉപരോധിച്ച് സമരം തുടരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Student suicide attempt dyfi sfi protest to kayankulam sri vellappalli nadesan college of engineering

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express