തിരുവനന്തപുരം: ആർ.എസ്.എസ് നടത്തുന്ന ശാഖയിൽ പങ്കെടുക്കാൻ നിര്‍ബന്ധിച്ച് വിദ്യാർത്ഥിയെ എ.ബി.വി.പി പ്രവർത്തകർ മർദ്ദിച്ചതായി പരാതി. തിരുവന്തപുരം ധനുവച്ചപുരം വി.ടി.എം. എൻ.എസ്.എസ് കോളേജിലെ അഭിജിത്ത് എന്ന വിദ്യാർത്ഥിയെയാണ് എ.ബി.വി.പി പ്രവർത്തകർ ക്യാമ്പസിൽ വച്ച് വിവസ്ത്രനാക്കി മർദ്ദിച്ചത്. കോളേജിലെ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് അഭിജിത്ത് നേമം പൊലീസില്‍ പരാതിപ്പെട്ടു.
എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ കോളേജില്‍ ആഴ്ച്ചയില്‍ നടത്തുന്ന ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറയുന്നു. എസ്എഫ്ഐയില്‍ താന്‍ അംഗമാണെന്ന് അറിഞ്ഞത് കൊണ്ടാണ് ഇവര്‍ ലക്ഷ്യമിട്ട് ആക്രമിച്ചതെന്നും അഭിജിത് പറയുന്നു. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു.


കടപ്പാട്:മീഡിയാ വൺ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ