എറണാകുളം: വിദ്യാര്‍ഥി രാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടു തീ പോലെ പടരുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിഷയത്തില്‍ കോടതി ഇടപെടുമെന്നും കോടതി പറഞ്ഞു.

ജൂണില്‍ ക്ലാസ് തുടങ്ങിയതിന് ശേഷം ഇതുവരെ 12 ദിവസം വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് ക്ലാസ് മുടങ്ങിയെന്ന് കാണിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ