കൊ​ച്ചി: ക​ലാ​ല​യ​ങ്ങ​ളി​ൽ സം​ഘ​ട​നാ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം നി​ർ​മ്മാണം നടത്തണമെന്ന് ശുപാർശ. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കു​റി​ച്ചു പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് കെ. ​ദി​നേ​ശ​ൻ ക​മ്മിറ്റിയാണ്​ ഇ​തു സം​ബ​ന്ധി​ച്ച ശു​പാ​ർ​ശ ന​ൽ​കു​ന്ന​ത്. കമ്മിറ്റി റിപ്പോർട്ട് ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.

സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ചൂ​ഷ​ണം ത​ട​യാ​ൻ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ള്ള​താ​യാ​ണു സൂ​ച​ന. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷമാണ് വിദ്യാർഥികളുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ ജ​സ്റ്റീ​സ് കെ. ​ദി​നേ​ശ​ൻ ക​മ്മി​റ്റിയെ നിയോഗിച്ചത്. ആ​ർ.​വി.​ജി. മേ​നോ​ൻ, ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റ് ക​മ്മിറ്റി അംഗങ്ങൾ.

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ചാ​ണ് ക​മ്മിറ്റി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ക​മ്മിറ്റി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ സി​റ്റിം​ഗി​ൽ പ്രമുഖ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ