കൊച്ചി: സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനെതിരെ ഗവർണർ ജസ്റ്റിസ് പി സദാശിവം രംഗത്ത്. വിദ്യാർത്ഥികൾ പഠിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അത് കഴിഞ്ഞ് മതി സംഘടനാ പ്രവർത്തനമെന്നും ഗവർണർ പറഞ്ഞു.

കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ ഗവർണർ, വിദ്യാലയങ്ങളിൽ ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തെ അദ്ദേഹം അപലപിച്ചു.

കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ സംഘടനാ പ്രവർത്തനം അനുവദിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും പറഞ്ഞിരുന്നു. കലാലയങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഈ പരാമർശം നടത്തിയത്.

കലാലയങ്ങളിൽ ഇനിയൊരു രാഷ്ട്രീയ കൊലപാതകം നടക്കരുതെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ കലാലയത്തിൽ തന്നെ ഇത്തരമൊന്ന് നടന്നത് വളരെയധികം വേദനയുണ്ടാക്കിയെന്നും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ