കണ്ണൂര്‍: തലശ്ശേരിയില്‍ ഉപജില്ല നീന്തല്‍ മത്സരത്തിനിടെ കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. ന്യൂ മാഹി എംഎം ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റിഥിക് രാജ് (13) ആണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് വിദ്യാര്‍ത്ഥി നീന്തലിന് ഇറങ്ങിയത്. രാവിലെ 10.30ഒാടെയാണ് സംഭവം.
കണ്ണൂരില്‍ അതീവജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെയാണ് നീന്തല്‍മത്സരം സംഘടിപ്പിച്ചത്. തണുപ്പും വെള്ളത്തിലെ ചളിയും കാരണം വിദ്യാര്‍ത്ഥി മുങ്ങിപ്പോവുകയായിരുന്നു. വിദ്യാഭ്യാസവകുപ്പ് നടത്തിയ നിന്തല്‍ മത്സരത്തിനിടെയാണ് അപകടം ജില്ലാതല നീന്തല്‍ മത്സരത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസവകുപ്പ് നീന്തല്‍ സംഘടിപ്പിച്ചത്.
മുഴപ്പിലങ്ങാട് തീരദേശ സേനയിലെ ലൈഫ് ഗാർഡ് മാക്സ്വെല്ലാണ് കുട്ടിയെ പുറത്തെടുത്തത്.150ഒാളം വിദ്യാർഥികൾ പെങ്കടുത്ത നീന്തൽ മത്സരത്തിൽ യാതൊരു വിധ സുരക്ഷാ സംവിധാനവും ഇല്ലായിരുന്നതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷയ്ക്കായി രണ്ട് പേരെ മാത്രമാണ് നിയോഗിച്ചിരുന്നത്. രണ്ടാം റൗണ്ടിൽ അഞ്ചുപേരുടെ മത്സരത്തിനിടെയാണ് റിഥികിനെ കാണാതാവുന്നത്