Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പട്ടാമ്പിയില്‍ എൻ.എസ്.എസ്. ക്യാംപിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

സംഭവത്തെ തുടര്‍ന്ന് ക്യാംപ് പിരിച്ചുവിട്ടു

പാലക്കാട്: പട്ടാമ്പിയില്‍ എൻ.എസ്.എസ്. ക്യാംപിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി വിളയൂർ നിമ്മിണികുളം സ്വദേശി റിസ്‌വാൻ ആണ് മരിച്ചത്. നരിപ്പറമ്പ് സ്കൂളിനു സമീപമുള്ള കുളത്തിൽ ആണ് റിസ്‍വാന്‍ മുങ്ങി മരിച്ചത്.

തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ ആയിരുന്നു ക്യാംപ് നടന്നു വന്നിരുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ക്യാമ്പംഗങ്ങൾ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ നെഞ്ചുവേദനയെത്തുടർന്ന് റിസ്‍വാന്‍ മുങ്ങുകയായിരുന്നുവെന്നാണറിയുന്നത്.

മറ്റുളള വിദ്യാര്‍ത്ഥികള്‍ ഒച്ചവെച്ച് ആളുകളെ കൂട്ടി റിസ്‍വാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റിസ്‍വാനെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്യാംപ് പിരിച്ചുവിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Student drowned to death in pattambi during nss camp

Next Story
നാവിക സേനാ ആസ്ഥാനത്തെ അപകടം; പ്രാഥമിക അന്വേഷണം തുടങ്ങിIndian Navy Admit Card 2019 Released
The moderation of comments is automated and not cleared manually by malayalam.indianexpress.com