കൊല്ലം: പന്ത്രണ്ടുകാരിയേയും സഹോദരനേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. കുട്ടികളുടെ തന്നെ ബന്ധുവായ സ്​റ്റെജിൻ ബാബു (19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്​സ് വിദ്യാർത്ഥിയാണ് സ്റ്റെജിന്‍.

പീഡനത്തിനിരയായ സഹോദരങ്ങളുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ മകനാണ് സ്റ്റെജിൻ. ഇരു കുടുംബവും തമ്മിലുണ്ടായ വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് പീഡന വിവരം പുറത്തു വന്നത്. അടൂർ പന്നിവിഴയിലാണ് കുട്ടികളുടെ മാതാവിന്റെ വീട്. ഇതിനു സമീപം വാടകവീട്ടിൽ താമസിക്കുമ്പോഴാണ് 2016 ഒക്ടോബറിലും അതിനു മുമ്പ് ഈസ്റ്റർ സമയത്തും പീഡനം നടക്കുന്നത്. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. പെൺകുട്ടിയും കുടുംബവും ഇപ്പോൾ കോഴിക്കോട്ടാണ് താമസിക്കുന്നത്. പിതാവ് വിദേശത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ