ഡിജിപി ഓഫിസിനു മുന്നിലെ സമരം; അറസ്റ്റിലായ പൊതുപ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു

ജയിലിൽ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് കൂടുതൽ സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു

shajar khan, shajahan, jishnu pranoy

തിരുവനന്തപുരം: മഹിജയ്ക്കൊപ്പം ഡിജിപി ഓഫിസിനു മുന്നിൽ സമരത്തിനെത്തിയതിന്റെ പേരിൽ അറസ്റ്റിലായ നാലുപേരെ തിരുവനന്തപുരം കോടതി കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാത്രി എട്ടുമണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. എസ്‌യുസിഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, പ്രവർത്തകനായ ശ്രീകുമാർ, തോക്കു സാമി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

അതേസമയം, കെ.എം.ഷാജഹാന്റെ കസ്റ്റഡി അപേക്ഷ കോടതി തളളി. ഷാജഹാനെ ജയിലിൽ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് കൂടുതൽ സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. അഞ്ചുപേരുടെയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

മഹിജയ്ക്കൊപ്പം സമരവേദിയിലെത്തിയതിന്റെ പേരിൽ അറസ്റ്റിലായ എസ്‌യുസിഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, പ്രവർത്തകനായ ശ്രീകുമാർ എന്നിവരെ മോചിപ്പിക്കാൻ ധാരണയായിരുന്നു. മഹിജയുടെ ബന്ധുക്കളും സർക്കാരും തമ്മിലേർപ്പെട്ട കരാറിറിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്. ഷാജർഖാനും മറ്റും തങ്ങൾക്ക് എല്ലാ പിന്തുണയും നൽകിവന്നവരാണെന്നും തങ്ങൾ ആവശ്യപ്പെട്ടിട്ടാണ് അവർ സമരവേദിയിലെത്തിയതെന്നും മഹിജ പറഞ്ഞിരുന്നു. അവരെ മോചിപ്പിക്കണം എന്ന ആവശ്യം അംഗീകരിച്ചതായി സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹനും അറിയിച്ചിരുന്നു.

സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിൽ അടച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Strike before dgp office arrested social workers are in custody

Next Story
ബിഎസ്എൻഎല്ലിൽ 56 ജിബി ഡാറ്റയ്ക്ക് 295 രൂപ!!!BSNl Data plan, bsnl plan 339, bsnl data plan for 295, 295 data plan, 339 data plan, ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ, ജിയോ, എയർടെൽ, വൊഡാഫോൺ, ഐഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X