എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ ഗുരുതരാവസ്ഥയിലായ നവജാതശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്റെ വഴി തടസപ്പെടുത്തിയ കാറിന്റെ ഉടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നും നിയമ വശങ്ങൾ പരിശോധിച്ച ശേഷം നടപടി തീരുമാനിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്. പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്.യു.വി. കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി.


വീഡിയോ കടപ്പാട്: മാതൃഭൂമി

ദൃശ്യങ്ങളടക്കം പരാതി നൽകിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയത്. KL 17 L 202 എന്ന നമ്പരുള്ള എസ്.യു.വി. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കനത്ത പിഴ ചുമത്തുന്നതടക്കമുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ