/indian-express-malayalam/media/media_files/uploads/2017/07/loknath-behra1.jpeg)
ലോക്നാഥ് ബെഹ്‍റ
തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. വിഷയം പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു ചേർക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിഐപി വാഹനം കടന്നു പോകുന്ന വഴിയിൽ തടസം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് മലപ്പുറം കോട്ടക്കലിൽ റെയിൽവേ മുൻ സ്റ്റേഷൻ മാസ്റ്റർ ജനാർദനനെ നടുറോഡിൽ പൊലീസ് മർദിച്ചിരുന്നു. കറോടിച്ചുകൊണ്ടിരുന്ന ജനാര്‍ദനന്‍ പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് വാഹനം ഇടതുഭാഗത്തേക്ക് ഒതുക്കിക്കൊടുത്തു. ഇതിനിടെ ഗവര്‍ണറുടെ വാഹനവും പൈലറ്റുവാഹനങ്ങളും കടന്നുപോയി. എന്നാല്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു പ്രകോപനവും കൂടാതെ കാറില്‍ നിന്ന് ജനാർദനനെ വലിച്ചിറക്കി മുഖത്തിടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ആലപ്പുഴയിൽ പൊലീസ് വാഹനം കുറുകെയിട്ട് രണ്ടു ബൈക്ക് യാത്രക്കാർ മരിച്ചിരുന്നു. കോട്ടയം ഈരാറ്റുപേട്ടയിൽ സ്റ്റേഷനിലെത്തിയ യുവാക്കളോട് മോശമായി സംസാരിക്കുന്ന എസ്ഐയുടെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് വർധിക്കുന്ന പൊലീസ് അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിൽ പ്രതിപക്ഷം നിയമസഭയിൽ വിമർശിച്ചു. സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട അവസ്ഥയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ആരോപിച്ചു. ഡിജിപി പോലും ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. പൊലീസിനുമേല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിനെ മര്യാദ പഠിപ്പിക്കാന്‍ ഡിജിപി ട്യൂഷനെടുക്കുകയാണ്. മലപ്പുറത്ത് യാത്രക്കാരന്റെ മൂക്കിനിടിച്ചിട്ട് മോതിരം തട്ടി മൂക്ക് മുറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. കളളം പറയുന്നതിന് അതിരുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us