തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരുവു നായ്ക്കൾ വയോധികനെ കടിച്ചുകൊന്നു. ആറ്റിങ്ങൽ കാട്ടിൻപുറം സ്വദേശി കുഞികൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി മരിച്ചത്.

വെള്ളിയാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ വീട്ടിൽ കാണാതായതോടെ ബന്ധുക്കൾൾ തിരച്ചിൽ നടത്തിയിരുന്നു. വീടിന് സമീപത്തായുള്ള പാടത്തിലാണ് രാത്രി വൈകി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

കുഞ്ഞികൃഷ്ണന്റെ രണ്ടു കൈകളും നായ്ക്കൾ പൂർണ്ണമായും കടിച്ചെടുത്തതായാണ് നാട്ടുകാർ പറഞ്ഞത്. അതേസമയം കഴുത്തിലും തോളിലും നായയുടെ കടിയേറ്റിട്ടുണ്ട്.

മുടിവെട്ടാൻ പോയതായിരുന്നു. തിരികെ വരും വഴിയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. എന്നാൽ  ഈ പ്രദേശത്ത് നായ്ക്കളുടെ ശല്യം ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ