/indian-express-malayalam/media/media_files/uploads/2023/06/stray-dog.jpg)
സിസിടിവി ദൃശ്യം
കണ്ണൂർ: കണ്ണൂരിൽ മൂന്നര വയസുകാരി തെരുവു നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരി ആയിശയ്ക്കുനേരെ തെരുവു നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. പേടിച്ചുപോയ കുട്ടി പിന്നോട്ടുനീങ്ങിയതോടെ നായകൾ അവിടെനിന്നും പോവുകയായിരുന്നു. കണ്ണൂർ മട്ടന്നൂരിനടുത്ത് നീർവേലിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ പുഴാതിയിൽ യുകെജി വിദ്യാർത്ഥി എ.പി.ഇല്യാസിനുനേരെയും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെട്ടു. കുട്ടിയെ നായ്ക്കൾ ഓടിക്കുന്നതും ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടി ഓടിക്കയറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വച്ചതോടെയാണ് നായകൾ മടങ്ങിയത്.
തൃശൂരില്‍ തെരുവ് നായകൾ ഓടിച്ചതിനെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ.ഫിനോവി (16)നാണ് പരുക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിയുകയും മുഖത്ത് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ വഴിതേടുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതിൽ സര്‍ക്കാര്‍ നിയമ സാധുത തേടും. നിലവിലെ കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us