scorecardresearch
Latest News

പുല്ലുവിളയിൽ നായയുടെ കടിയേറ്റ് വീണ്ടും മരണം; കോൺഗ്രസ് ഹർത്താൽ

മത്സ്യതൊഴിലാളിയായ ജോസ് ക്ലിനാണ് മരിച്ചത്.

പുല്ലുവിളയിൽ നായയുടെ കടിയേറ്റ് വീണ്ടും മരണം; കോൺഗ്രസ് ഹർത്താൽ

തിരുവനന്തപുരം: പുല്ലുവിളയിൽ നായയുടെ കടിയേറ്റ് ഒരാൾകൂടി മരിച്ചു. മത്സ്യ തൊഴിലാളിയായ ജോസ് ക്ലിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ജോസിനെ നായകൾ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. പുല്ലുവിളയിൽ കഴിഞ്ഞ ഓഗസ്റ്റിൽ ശിലുവമ്മ എന്ന വൃദ്ധയെ നായകൾ കടിച്ചുകീറി കൊന്നിരുന്നു.

അൻപതോളം നായകൾ ചേർന്ന് ജോസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. നായകളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ ജോസ് കടലിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതരമായി പരുക്കേറ്റ ജോസിനെ ഏറെ വൈകി നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. സർക്കാരിന്റെ അനാസ്ഥയാണ് ജോസിന്റെ മരണത്തിന് കാരണമെന്നാരോപിച്ചാണ് ഹർത്താൽ.

കഴിഞ്ഞ ഓഗസ്റ്റിലാണ് ശിലുവമ്മ എന്ന വൃദ്ധ ഇവിടെ നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Stray dog kills a man in trivandrum