മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടയിൽ അപകടം; ചെന്ന് ഇടിച്ചത് ഉടമ ഓടിച്ച ബസ്സിൽ

ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടയിൽ ഉടമയുടെ മുന്നിൽ തന്നെ പെട്ടത്

car accidnet,കാർ അപകടം, pala,പാലാ, kottayam pala,കോട്ടയം പാല, pala accident,പാല അപകടം, ie malayalam,ഐഇ മലയാളം

ഉദയംപേരൂർ: മോഷണത്തിനിടെ നടക്കുന്ന പല അമളികളും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം ഇന്നലെ നടന്നു. മോഷ്ടിച്ച ബൈക്കുമായി എത്തിയ കള്ളൻ അപകടത്തിൽപ്പെട്ടു. ഇടിച്ചത് ബൈക്കിന്റെ ഉടമ ഓടിച്ചിരുന്ന കെഎസ്ആർടിസി ബസിൽ. ഉദയംപേരൂർ നടക്കാവിന് സമീപമാണ് സംഭവം.

കോട്ടയം ഡിപ്പോയിലെ ഡ്രൈവറായ ബിജു അനി സേവ്യറിന്റെ ബൈക്ക് കാണാതിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വ്യാഴാഴ്ച വൈകിട്ടോടെ കോട്ടയത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കള്ളൻ അനിലിന്റെ ബസിൽ തന്നെ വന്നിടിക്കുകയായിരുന്നു. ബസിന് പിന്നിലിടിച്ച ബൈക്ക് യാത്രക്കാരെ എഴുന്നേൽപ്പിക്കുന്നതിനിടയിലാണ് ബിജു കാണാതായ തന്റെ ബൈക്കണെന്ന് തിരിച്ചറിഞ്ഞത്.

Also Read: റംസിയുടെ മരണം: സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ

കൈയോടെ പിടികൂടി ചോദ്യംചെയ്തപ്പോൾ മോഷ്ടിച്ചുകൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി കടന്നു കളയാൻ ശ്രമിച്ച് അപകടത്തിലായത്. ഉദയംപേരൂർ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Also Read: പ്രാർഥനയുടെ തകർപ്പൻ ഡാൻസ്; കൂടെ ആഞ്ഞ് പിടിച്ച് കൂട്ടുകാരനും

ബൈക്ക് കാണാനില്ലയെന്ന് ബിജു കോട്ടയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസെത്തി കൊണ്ടുപോയി. ഇയാളുടെ പക്കൽ നിന്നും നാല് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Stolen bike accident ksrtc bus

Next Story
അലനും താഹയും പുറത്തിറങ്ങി; ജയിൽമോചനം പത്ത് മാസത്തിനു ശേഷംUAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ,  high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com