കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും, പൊളളലേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം.

വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയാണ് കുട്ടിയെ രക്ഷിച്ചത്. അയല്‍ക്കാര്‍ വീട്ടിലെത്തുമ്പോള്‍ മര്‍ദ്ദനമേറ്റ കുട്ടി തറയില്‍ കിടക്കുകയായിരുന്നു. രണ്ടാനച്ഛന്‍ ആഷിഖ് സിഗരറ്റ് ലൈറ്റര്‍ കൊണ്ട് കുട്ടിയുടെ ദേഹമാസകലം പൊള്ളിച്ചിട്ടുണ്ട്. മുതുകത്ത് വടി കൊണ്ട് അടിച്ച പാടുമുണ്ട്. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസും നാട്ടുകാരും കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കൊല്ലത്തെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ