വടകരയിൽ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു

Pilathara,പിലാത്തറ, Repolling in Pillathara,റീപോളിങ്, Bomb attack against Congress Booth Agent,ബോംബേറ്, ie malayalam,

കോഴിക്കോട്: വടകരയിൽ അറക്കിലാട് സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കാനപ്പളളി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബെറിഞ്ഞത്. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.

ബാലകൃഷ്ണന്റെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിൽ തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. വൈകീട്ട് വടകരയില്‍ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഈ വീടിന് സമീപമുള്ള യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. വടകര മണ്ഡലം സെക്രട്ടറി വി.കെ.നിധിന്റെ വീടിന് നേർക്കും ബോംബേറ് നടന്നിരുന്നു. സ്റ്റീൽ ബോംബ് ആക്രമണത്തിൽ വീടിന്റെ മുൻവശത്ത് കേടുപാടുണ്ടായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Steel bomb attack against cpm leaders home in vadakara

Next Story
ശബരിമല വിവാദം; സുപ്രീം കോടതിയിൽ കോൺഗ്രസ് റിവ്യു ഹർജി നൽകുംsabarimala
The moderation of comments is automated and not cleared manually by malayalam.indianexpress.com