/indian-express-malayalam/media/media_files/uploads/2022/02/lokayuktha-ordinance-kerala-government-pinarayi-vijayan-governor-614503-FI.jpg)
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള വിവാദങ്ങള്‍ തുടരവെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍മാരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് കേരളം കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്തു. പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്.
ചാൻസലർ പദവിയിൽ വീഴ്ച, ഭരണഘടനാ ലംഘനം, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവയുണ്ടായാല്‍ ഗവർണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുവാദം നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്കായിരുന്നു വഴി വച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി സംസാരിച്ചിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. ഉപാധികള്‍ അംഗീകരിക്കാതെ ഒപ്പിടില്ല എന്നായിരുന്നു ഗവര്‍ണറുടെ പക്ഷം.
തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ 'ഗോ ബാക്ക്' വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഒപ്പിടില്ല എന്ന് പറഞ്ഞതോടെ ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നതും സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തത് ശരിയായില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ഇതാദ്യമായല്ല ആരിഫ് മുഹമ്മദ് ഖാനും ഇടതു പക്ഷ സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ടായിരുന്നു ഇതിന് മുന്‍പ് വിവാദങ്ങളുണ്ടായത്. നിയമമന്ത്രി പി. രാജീവ് നേരിട്ടെത്തി സംസാരിച്ചിട്ടും ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഗവര്‍ണര്‍ വഴങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us