തൃശൂർ: സംസ്ഥാന സ്കൂൾ കലോൽസവ കിരീടം കോഴിക്കോടിന്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടനേട്ടം സ്വന്തമാക്കിയത്. തുടർച്ചയായ 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. പാലക്കാടിനാണ് രണ്ടാം സ്ഥാനം (893 പോയിന്റ്). മലപ്പുറം 3-ാം സ്ഥാനം (875 പോയിന്റ്) സ്വന്തമാക്കി. കണ്ണൂർ നാലാം സ്ഥാനവും (865 പോയിന്റ്), തൃശൂർ 5-ാം സ്ഥാനവും (864) സ്വന്തമാക്കി.

കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവസാന സമയങ്ങളിൽ നടന്നത്. ഒടുവിൽ എല്ലാ തവണയും പോലെ മറ്റു ജില്ലകളെ കടത്തി വെട്ടി കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ