Latest News

സ്കൂൾ കലോത്സവം: സദസ് നിറച്ച് കാണികൾ; ഒപ്പത്തിനൊപ്പം കോഴിക്കോടും കണ്ണൂരും

ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 828 പോയിന്റ് വീതം നേടിയാണ് കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്

state school kalolsavam, point table, സംസ്ഥാന സ്കൂൾ കലോത്സവം, പോയിന്റ് പട്ടിക, kozhikode, kannur, ie malayalam, ഐഇ മലയാളം

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനവും വടക്കൻ ആഥിപത്യം. പോയിന്റ് പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിക്കുകയാണ് കോഴിക്കോടും കണ്ണൂരും. തൊട്ടുപിന്നാലെ തന്നെ പാലക്കാടും എത്തിയതോടെ മത്സരം കൂടുതൽ ആവേശത്തിലായിട്ടുണ്ട്. മൂന്നാം ദിനവും കണികളുടെ നിറഞ്ഞ ഒഴുക്ക് വേദികളിലേക്കുണ്ടായി. വർഷങ്ങൾക്കു ശേഷം എത്തിയ സ്കൂൾ കലോത്സവത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കാസർഗോട്ടുകാർ.

ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 828 പോയിന്റ് വീതം നേടിയാണ് കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 825 പോയിന്രാണുള്ളത്. 819 നേടിയ തൃശൂർ മൂന്നാം സ്ഥാനത്തും 787 പോയിന്റുമായി എറണാകുളം നാലാം സ്ഥാനത്തുമാണ്.

സ്കൂളുകളുടെ പട്ടികയിൽ ആലത്തൂർ ഗുരുകുലം സ്കൂളിന്റെ ആഥിപത്യം തുടരുകയാണ്. 146 പോയിന്റാണ് ഈ സ്കൂളിലെ വിദ്യാർഥികൾ മാത്രം സ്വന്തമാക്കിയത്. 99 പോയിന്റുകൾ നേടിയ എംകെഎൻഎംഎച്ച്എസ് കുമാരമംഗലം, ഇടുക്കി രണ്ടാം സ്ഥാനത്തുണ്ട്. മാന്നാർ എൻഎസ് ബോയ്സ് എച്ച്എസ് ആണ് 95 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

അതേസമയം മത്സരങ്ങൾ വൈകി തുടങ്ങുന്നത് മൂന്നാം ദിനവും കലോത്സവത്തിൽ കല്ലുകടിയായി. മാർഗംകളി, തിരുവാതിര, ആൺകുട്ടികളുടെ നാടോടിനൃത്തം എന്നീ ഇനങ്ങൾ വൈകിയാണ് ആരംഭിച്ചത്. എന്നാൽ ഇന്നു തുടങ്ങിയ മത്സരങ്ങൾ ഇന്ന് തന്നെ അവസാനിപ്പിക്കാനാകുമെന്ന് സംഘാടകർ പറഞ്ഞു. ഗതാഗത കുരുക്കിന് ഇന്നും കാര്യമായ മാറ്റമുണ്ടായില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: State school kalolsavam results point table leads by kozhikode and kannur

Next Story
സംസ്ഥാനത്ത് 28 അതിവേഗ പോക്സോ കോടതികൾ വരുന്നുadvocate, magistrate, chamber, deepa mohan, അഭിഭാഷകർ, മജിസ്ട്രേറ്റ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com