സംസ്ഥാന സ്കൂൾ കലോത്സവം; കിരീടപോരാട്ടത്തിൽ ഒപ്പത്തിനൊപ്പം കോഴിക്കോടും പാലക്കാടും

ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിൽ പങ്കെടുത്ത എല്ലാ ആൺകുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി

state school kalolsavam, സംസ്ഥാന കലോത്സവം,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
ഫയൽ ചിത്രം

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല മുന്നിൽ. 620 പോയിന്റുമായാണ് രണ്ടാം ദിനം കോഴിക്കോട് മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ 618 പോയിന്റുമായി പാലക്കാടും കിരീടത്തിനായി ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 605 പോയിന്റുകളാണ് ഇരു ജില്ലകളുടെയും സമ്പാദ്യം. 595 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്. നാളെയാണ് കലാമേളയുടെ സമാപന ദിനം.

കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര എന്നീ ഇനങ്ങളാണ് വേദികൾ കീഴടക്കിയത്. അറബനമുട്ടിന്രെയും പരിചമുട്ടുകളിയുടെയും ഇണങ്ങളും ചടുലമായ ചുവടുകളും കാണികളെ ഹരം കൊള്ളിച്ചു.

ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിൽ പങ്കെടുത്ത എല്ലാ ആൺകുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി.

കൂടിയാട്ടം മത്സരത്തിന്റെ വിധികർത്താവിനെ ചൊല്ലിയുണ്ടായ തർക്കം ഇന്ന് മേളയിൽ കല്ലുകടിയുണ്ടാക്കി. മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാൾ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് രണ്ട് ടീമുകളെ പരിശീലകനാണെന്ന് ചൂണ്ടികാട്ടി കുട്ടികൾ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. ഇതോടെ മത്സരം റദ്ദ് ചെയ്യുന്ന അവസ്ഥ വരെയുണ്ടായി. പിന്നീട് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് വിധികർത്താവിനെ മാറ്റി. മത്സരം നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: State school kalolsavam day

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express