തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് കൊടിയിറങ്ങും. നാലിനങ്ങളിലാണ് ഇന്ന് മൽസരങ്ങൾ ഉള്ളത്. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മൽസരങ്ങൾ.

കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുന്പോൾ കോഴിക്കോട് ജില്ല തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 874 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 868 പോയിന്റുള്ള പാലക്കാട് രണ്ടാമതും 855 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്റ് വീതം നേടി തൊട്ടുപിന്നിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ