scorecardresearch

കേന്ദ്രത്തില്‍ കണ്ണുനട്ട് കാര്യമില്ല; ഇന്ധനവിലയില്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം അധികനികുതിയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് തോമസ് ഐസക്

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം അധികനികുതിയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് തോമസ് ഐസക്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily revision of fuel price, ഇന്ധന വില നിശ്ചയിക്കൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, IOCL, Bharath Petroleum, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, Hindusthan Petroleum

തിരുവനന്തപുരം: പിടുത്തം കിട്ടാതെ ദിനംപ്രതി ഇന്ധനവില വര്‍ദ്ധിക്കുന്നതിന് പരിഹാരം കാണുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ധനത്തിന്റെ അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം അധികനികുതിയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന വില കൂടുമ്പോഴും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

അതേസമയം ഇ​ന്ധ​ന വി​ല വ​ർ​ധ​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗൗ​ര​വ​മാ​യി എ​ടു​ത്ത​താ​യി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ശി​വ​പ്ര​സാ​ദ് ശു​ക്ല വ്യക്തമാക്കി. വി​ദേ​ശ​ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് വി​ല കു​തി​ച്ചു​യ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക്രൂ​ഡ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. വി​ദേ​ശ​ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. അ​തി​നാ​ലാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്. പെ​ട്രോ​ളും ഡീ​സ​ലും ച​ര​ക്ക് സേ​വ​ന നി​കു​തി​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​ർ അം​ഗീ​ക​രി​ക്കാ​തെ ച​ര​ക്ക് സേ​വ​ന നി​കു​തി കൗ​ൺ​സ​ലി​നു തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി വി​ഷ‍​യം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണമില്ലാതെയാണ് ഇന്ധനവില ദിനംപ്രതി ഉയരുന്നത്.

Narendra Modi Thomas Isaac Fuel Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: