കൊച്ചി: രാഷ്ട്രീയ കൊലപാതക കേസുകളിൽ അടക്കം ഉൾപ്പെട്ട പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുളള പട്ടികയ്ക്ക് അംഗീകാരം തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തടവുശിക്ഷയിൽ ഇളവുനൽകാൻ അർഹരായവരെ ഉൾപ്പെടുത്തി തയാറാക്കിയ 739 പേരുടെ പട്ടികക്ക് അനുമതി നൽകണമെന്നാണ് ആവശ്യം.
സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഇവരുടെ പേരുകൾ ഗവർണർക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും ശിക്ഷയിളവിന് അനുമതി നൽകണമെന്നുമാണ് സർക്കാർ നൽകിയ അപേക്ഷയിലെ ആവശ്യം.
രാഷ്ട്രീയ കൊലപാതക കേസുകളിലെയടക്കം പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതു പ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാറിന്റെ രേഖാമൂലമുള്ള അഭ്യർഥന.