/indian-express-malayalam/media/media_files/uploads/2017/12/pinarayi-vijayan-dc-Cover-vrs7cnjt6aj55qa33gn31koae0-20160526063701.Medi_.jpeg)
തിരുവന്തപുരം: കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓഖിയുടെ വ്യാപ്തി ബോദ്ധ്യപ്പെടുത്താൻ നടപടികളുമായി സംസ്ഥാന സർക്കാർ . സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് ചിത്രങ്ങളും വീഡിയോയും അടക്കമുള്ള ഡിജിറ്റൽ പ്രസന്റേഷൻ മോദിക്ക് മുന്പിൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ചൊവ്വാഴ്ചയാണ് മോദി കേരളത്തിൽ എത്തി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
ടെലിവിഷൻ ചാനലുകൾ അടക്കമുള്ളവയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും അടക്കമുളളവ ഉപോഗിച്ചാണ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുക. ചൊവ്വാഴ്ച്ചയാണ് അദ്ദേഹം കേരളത്തിലെത്തുക. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. കേരളത്തിനുപുറമേ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദശിക്കുമെന്നും സൂചനയുണ്ട്.
ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ആക്ഷേമുയർന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവരും ആവശ്യം ഉയർത്തി. ഇതിനുപിന്നാലെയാണ് മോദി കേരളം സന്ദർശിക്കാനെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us