തിരുവനന്തപുരം: അംഗൻവാടികളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അംഗൻവാടികളുടെ ഉദ്ദേശ്യലക്ഷ്യത്തിന് കടകവിരുദ്ധമാണെിതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സ്വകാര്യവത്കരണത്തിലൂടെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാതെ പണമുളളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന രീതിയാവുമെന്നും മന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സ്വകാര്യവ്യക്തികളും സംഘടനകളും നടത്തുന്നുണ്ടെന്നും ഇത് വിവേചനത്തിന് വഴിയൊരുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാതൃ ശിശു സംരക്ഷണ പദ്ധതിക്കായുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഇതുവഴി 7 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ