/indian-express-malayalam/media/media_files/uploads/2017/11/thomas-chandy-10.jpg)
കൊച്ചി; മുൻമന്ത്രിയായ എം എൽ എ തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ. ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിലംനികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയ്ക്കെതിരായ നിലപാട് സർക്കാർ സ്വീകരിച്ചത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി അനധികൃതമായി നിലംനികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ വയൽ നികത്തിയെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുൻ കലക്ടർക്കും മുൻ സബ് കലക്ടർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ സർക്കാർ തോമസ് ചാണ്ടിക്കെതിരായ നിലപാട് സ്വീകരിക്കുന്നത്.
നേരത്തെ ഗതാഗതമന്ത്രിയായിരിക്കെ തോമസ് ചാണ്ടിക്കെതിരെ അനധികൃതമായി ഭൂമി നികത്തൽ വിഷയം ഉയർന്നപ്പോൾ അദ്ദേഹത്തിന് അനുകൂല സമീപനമായിരുന്നു സർക്കാരിന്രെ ഭാഗത്ത നിന്നുണ്ടായിരന്നത്. കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രി സർക്കാരിനെതിരെ കോടതിയെ സമീപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ നിന്നും സി പി ഐ മന്ത്രിമാർ വിട്ടു നിന്നതും സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരുന്നു.
കോടതയിൽ ഹാജരാക്കിയ ഉപഗ്രഹ ചിത്രങ്ങളടക്കമുളള റിപ്പോർട്ടിലാണ് തോമസ് ചാണ്ടിക്കെതിരായ നിലപാട് സർക്കാർ വ്യക്തമാക്കിയത്. രേഖകളിൽ അവ്യക്തതയുണ്ടെന്ന തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വാദിച്ചു നെൽവയൽ നീർത്തട സംരക്ഷണ നിയമം വരുന്നതിന് മുമ്പുളള രേഖകളാണ് ഹാജരാക്കിയിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് അവ്യക്തതയുണ്ടെങ്കിൽ പത്ത് ദിവസത്തിനുളളിൽ കലക്ടറെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.