തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ജിഎസ്‌ടിയും നോട്ട് നിരോധനവും സംസ്ഥാനത്തിന്റെ ധനവിനിയോഗത്തെ ബാധിച്ചെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ധനവിനിയോഗത്തെ ഇത് സാരമായി തന്നെ ബാധിച്ചേക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

“സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴത്തെ നിലയിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി തദ്ദേശസ്ഥാപനങ്ങളുടെ ധനവിനിയോഗത്തെ സാരമായി ബാധിച്ചേക്കാം. അങ്ങിനെ വന്നാൽ തദ്ദേശ സ്ഥാപനങ്ങളെ കുറ്റം പറയാനാകില്ല. ജിഎസ്‌ടിയും നോട്ട് നിരോധനവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം അത്ര വലുതാണ്,” മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ