തിരുവനന്തപുരം: ടെലിവിഷനുകൾ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് സെൻസർഷിപ്പ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് മന്ത്രി എ.കെ ബാലൻ. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ കെ.വി അബ്ദുൾ ഖാദറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു സാംസ്കാരിക മന്ത്രി.

കേന്ദ്ര വാർത്താ വിതരണ വകുപ്പിനാണ് സെൻസർഷിപ്പ് നടത്താനുള്ള അവകാശം എന്നും സംസ്ഥാന സർക്കാരിന് ഇതിൽ പരിമിതി ഉണ്ടെന്നും മന്ത്രി പറഞ്ഞു. സം​സ്ഥാ​നം ഒ​രു മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ ​ക​മ്മി​റ്റി​ക്ക് കേ​ന്ദ്ര​ത്തി​ലേ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​ൻ മാത്രമെ സാ​ധി​ക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ