തലശേരി: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തത് അവാർഡ് ജേതാക്കൾ മാത്രം. സിനിമ താരങ്ങൾ കൂട്ടത്തോടെ പുരസ്കാര ദാനചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക ഫാസിസം പിടിമുറുക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

തലശേരിയിൽ നടന്ന ചടങ്ങിൽ മുൻനിര സിനിമ താരങ്ങൾക്കെല്ലാം പങ്കെടുക്കാൻ ക്ഷണപത്രിക നൽകിയിരുന്നെങ്കിലും അവാർഡ് ജേതാക്കളുൾപ്പടെ വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ