/indian-express-malayalam/media/media_files/2025/11/10/shajahan-2025-11-10-12-10-21.jpg)
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ
Kerala Local Body Poll Announcement Today: തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ ഡിസംബർ 9 ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ ഡിസംബർ 11 ന് നടക്കും.
നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ആണ്. ഡിസംബർ 19 ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് തുടങ്ങും. വൈകിട്ട് 6 വരെയാണ് പോളിങ്. രാവിലെ 6 മുതൽ 7 വരെ മോക് പോളിങ് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പുറത്തുവന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Also Read: അന്യായ നികുതി; അന്തർ സംസ്ഥാന ബസ് സർവീസുകൾ ഇന്ന് മുതൽ നിർത്തിവയ്ക്കുന്നു
ആകെയുള്ള 1200 എണ്ണത്തിൽ 1199 തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2841 പ്രവാസി വോട്ടർമാരാണുള്ളത്. 12035 സംവരണ വാർഡുകളാണുള്ളത്.
സംസ്ഥാനത്ത് നിലവിൽ ആറു കോർപറേഷനുകളിൽ അഞ്ചെണ്ണത്തിലും ഇടതു മുന്നണിയാണ് ഭരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ള 87 നഗരസഭകളിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. 41 നഗരസഭകളിൽ യുഡിഎഫ് ആണ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തും ബിജെപിയാണ് ഭരണത്തിലുള്ളത്.
Also Read: വ്യക്തിയല്ല പാർട്ടിയാണ് മുഖ്യം; സുധാകരനെ മാറ്റിനിർത്തിയിട്ടില്ല: സജി ചെറിയാൻ
14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്ത് എൽഡിഎഫും മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫുമാണ് ഭരിക്കുന്നത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 113 ബ്ലോക്ക് പഞ്ചായത്തുകളിൽ എല്‍ഡിഎഫും 38 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫും ഭരണം നടത്തുന്നു. 941 ഗ്രാമ പഞ്ചായത്തുകളിൽ 571 ലും ഇടത് ഭരണമാണ്. 351 പഞ്ചായത്തുകളിൽ യുഡിഎഫും 12 പഞ്ചായത്തുകളിൽ എൻഡിഎയും ഭരിക്കുന്നു.
Read More: പ്രസവത്തെ തുടർന്ന് അണുബാധ; യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us