തിരുവനന്തപുരം: ഓര്‍‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. 17 ഓളം ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ വേണ്ടിയാണ് യോഗം ചേരുന്നത്.

ഓര്‍ഡിനന്‍സുകള്‍ പുനഃസ്ഥാപിക്കാനായി വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ പത്തൊന്‍പത് മന്ത്രിമാരില്‍ വെറും 6 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. അത്യാവശ്യ പരിപാടിക്ക് പോകാന്‍ മുഖ്യമന്ത്രി അനുവാദം നല്‍കിയിരുന്നതായും യോഗത്തില്‍ പങ്കെടുക്കാത്തതില്‍ ഖേദമുണ്ടെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

സിപിഎം സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത എ.കെ.ബാലന്‍, തോമസ് ഐസക്, എം.എം.മണി, ടി.പി.രാമകൃഷണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി മന്ത്രിമാര്‍. സിപിഎമ്മിലെ അഞ്ച് പേർക്ക് പുറമെ ജെഡിഎസ് പ്രതിനിധി മാത്യു ടി.തോമസും യോഗത്തിൽ പങ്കെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ