തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22മുതൽ ചേരും. സഭ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വൻകിട സാമ്പത്തിക പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം. വികസന പ്രവർത്തനങ്ങൾക്കായി പണം തേടാനായി രൂപീകരിച്ച കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തലും വരുന്ന സമ്മേളനത്തിൽ നടക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ മദ്രസാ അധ്യാപകർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരളാ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുളള ബില്ലിന്രെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു.

തിരുവനന്തപുരം ഐ പി എം എസ് ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി തുണ്ടുതടത്തിൽ ആതിരയുടെ ചികിത്സയക്ക് നാല് ലക്ഷം രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്രേൺഷിപ്പ് ചെയ്യുന്നതിനിടെ ജാതീയമായ അധിക്ഷേപങ്ങളെ തുടർന്ന് താമസസ്ഥലത്ത് മുകളിലത്തെ നിലയിൽ നിന്ന് ചാടിയത്. നേരത്തെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.