/indian-express-malayalam/media/media_files/2025/02/06/traN9ezUgRvX7PVyWEo7.jpg)
കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർധനയും സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും. ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ബജറ്റിൽ ഉണ്ടായേക്കും.
Also Read: പ്രതികൾ ജാമ്യത്തിൽ പുറത്തുവരുന്നത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നു; എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി
ക്ഷേമപെൻഷൻ 2500 രൂപ മുതൽ 3000 രൂപ വരെ വർധിപ്പിക്കാൻ ഇടയുണ്ട്. ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധനവാണ് സർക്കാർ പരിഗണനയിലുള്ളത്. മൂന്നാം വട്ടവും ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാണു ധനമന്ത്രി ഒരുങ്ങുന്നത്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭാ കവാടത്തിൽ പ്രതിപക്ഷം സത്യാഗ്രഹം തുടങ്ങി
അവസാന ബജറ്റിൽ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു. മാജിക് ഒന്നും കരുതിവയ്ക്കുന്നില്ല. എന്നാൽ, കേരളത്തിന് താത്പര്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തും. കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read:ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും. നടപ്പ് വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളും ഇതോടൊപ്പം സഭയുടെ പരിഗണനയ്ക്ക് എത്തും.
Read More: ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി യുവതിയെ തൂക്കി കൊന്നു; പ്രതി അറസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us